27 December, 2022 08:57:02 AM
ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റിൽ തീപിടിത്തം: നാലുപേര്‍ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അനകപ്പള്ളി ജില്ലയിലെ പറവാഡയിലുള്ള ജെഎന്‍ ഫാര്‍മസിറ്റിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ടൊലുയിന്‍ ലായകത്തിന്‍റെ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഖമ്മം സ്വദേശി രാംബാബു ബിംഗി (32), ഗുണ്ടൂരിലെ രാജേഷ് ബാബു തലസില (36), അനകപള്ളി ജില്ലയിലെ കെ കോട്ടപ്പാട് സ്വദേശി രാമകൃഷ്ണ റാപെട്ടി (30), ചോടവാരം അനകപ്പള്ളി ജില്ലയിലെ മജ്ജി വെങ്കട്ട റാവു (28) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യെഡ്‌ല സതീഷിനെ ഷീല നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.