27 December, 2022 08:48:11 AM
ബിഎസ്എഫ് ജവാനെ കൊലപ്പെടുത്തിയ സംഭവം; ഏഴ് പേർ അറസ്റ്റിൽ
ന്യൂഡൽഹി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. മെല്ജിഭായ് വഘേല എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കുട്ടി പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ 15കാരനാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് വഘേലയെ കൊലപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. അവിടവെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.