13 December, 2022 06:39:02 AM
പോലീസ് സ്റ്റേഷനിൽ അഗ്നിബാധ: കോൺസ്റ്റബിളിനു ഗുരുതര പരിക്ക്; ഫയലുകൾ കത്തിനശിച്ചു

മുംബൈ: വെസ്റ്റേൺ സബർബൻ ബാന്ദ്രയിലെ ഖേർവാഡി പോലീസ് സ്റ്റേഷനിൽ കേസ് ഡയറികൾ സൂക്ഷിക്കുന്ന റിക്കാർഡ് റൂമിൽ തീപിടിത്തം. ഈ സമയം റിക്കാർഡ് റൂമിലുണ്ടായിരുന്ന കോൺസ്റ്റബിൾ അരവിന്ദ് ഖോട്ടിനുഗുരുതരമായി പൊള്ളലേറ്റു.
95 ശതമാനം പൊള്ളലേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള അരവിന്ദ് അപകടനില തരണം ചെയ്തിട്ടില്ല. റിക്കാർഡ് റൂമിലെ ഫയലുകൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം.