10 December, 2022 11:32:33 PM


ഗർഭിണികളായ ഭാര്യമാരുടെ ചിത്രം ഒരേസമയം പങ്കുവെച്ചു; അർമാൻ മാലിക്കിനെതിരെ ട്രോൾമഴ



മുംബൈ: സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള യൂട്യൂബറും വ്ലോഗറുമാണ് അർമാൻ മാലിക്. ദിവസവും പുത്തൻ പോസ്റ്റുകളുമായി അർമാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പായൽ, കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് അര്‍മാനുള്ളത്. രണ്ടുപേരും ഗർഭിണികളുമാണ്. ഇവർക്കൊപ്പമുള്ള ചിത്രം ദിവസങ്ങൾക്ക് മുൻപ് അര്‍മാൻ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങൾ വൈറലായതോടെ അർമാനെതിരെ ട്രോളുകൾ പ്രവഹിക്കുകയാണ്. 

ആദ്യ ഭാര്യയോട് സ്നേഹമുണ്ടെങ്കിൽ എന്തിനാണ് രണ്ടാംഭാര്യ എന്നാണ് ഒരു യൂസർ കുറിച്ചത്. 2011ലാണ് അർമാൻ പായലിനെ വിവാഹം കഴിച്ചത്. താമസിയാതെ ദമ്പതികൾ ഒരു മകന് ജന്മം നൽകി. ചിരയു മാലിക് എന്ന് അവർ കുട്ടിക്ക് പേരിടുകയും ചെയ്തിരുന്നു. 2018ലാണ് അർമാൻ കൃതികയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുടെ അടുത്ത സുഹൃത്തായിരുന്നു കൃതിക.


അതിനുശേഷം നാലംഗങ്ങളുള്ള കുടുംബം ഒരുമിച്ചാണ് താമസിച്ചുവന്നത്. പായലും കൃതികയും ചിത്രങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട്.  അർമാൻ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾക്ക് താഴെയാണ് രൂക്ഷമായ ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K