26 November, 2022 03:01:52 PM


വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 54



ന്യൂഡൽഹി:  ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ലാണ് കുതിച്ചുയർന്നത്. ഒരാഴ്ചയ്ക്കിടെ പറക്കുന്ന രണ്ടാമത്തെ ദൗത്യവും വിജയം കണ്ടു. ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17-ാം മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം.  ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്‍റെ പ്രത്യേകത. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് ശ്രേണിയിലെ  മൂന്നാം തലമുറ ഉപഗ്രഹം 742 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത്, സമയം തെറ്റാതെ തന്നെ എത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K