26 November, 2022 02:56:28 PM


കാണാതായ സ്ത്രീകളെയും പെൺകുട്ടികളെയും കണ്ടെത്തുന്നതിന് പ്രത്യേക സെൽ



മുംബൈ: സംസ്ഥാനത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും തിരോധാനം വർധിക്കുന്ന സാഹചര്യത്തിൽ, കാണാതായ സ്ത്രീകളെയും പെൺകുട്ടികളെയും കണ്ടെത്തുന്നതിന് പ്രത്യേക സെൽ രൂപീകരിക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ (എസ്‌ഡബ്ല്യുസി) അധ്യക്ഷ രൂപാലി ചക്കങ്കർ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.

സമീപ കാലത്ത് നടന്ന ശ്രദ്ധ വാക്കറുടെ കൊലപാതകത്തിൽ ഒരുപാട് വിമർശനം പൊലീസിന് കേൾക്കേണ്ടി വന്നിരുന്നു.അഫ്താബ് പൂനവല്ലയ്ക്ക് തെളിവ് നശിപ്പിക്കാൻ സമയം നൽകി എന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.കാണാതായ പരാതി പരിഗണിക്കുന്നതിൽ കാലതാമസം വരുത്തിയതിന് മണിക്കൂർ പൊലീസിന് വിമർശനങ്ങൾ നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.2022 ജനുവരി മുതൽ കാണാതായ വ്യക്തികളുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് ശേഖരിക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇത്തരം തിരോധാനങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും അതിനാൽ കാണാതായ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സെൽ തന്നെ രൂപീകരിച്ച് തിരച്ചിൽ നടത്തണമെന്നും സംസ്ഥാന ഡിജിപിക്ക് നിർദേശം നൽകുന്നതിനിടെ ചക്കങ്കർ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K