20 November, 2022 12:13:15 PM
മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം: ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്
മംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.
സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.