15 November, 2022 01:48:58 PM
മദ്യലഹരിയില്‍ പെൺകുട്ടികൾ സെയിൽസ്ഗേളിനെ നടുറോഡിൽ മർദിച്ചു
ഇന്‍ഡോര്‍: മദ്യലഹരിയിലുള്ള നാല് പെൺകുട്ടികൾ നടുറോഡിൽ മറ്റൊരു പെൺകുട്ടിയെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മർദിച്ച നാലു പെൺകുട്ടികൾക്കുമെതിരെ പോലീസ് കേസെടുത്തു. നവംബർ നാലിന് പുലർച്ചെ ഒരു മണിയോടെ നടന്ന സംഭവം പുറംലോകമറിയുന്നത് തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെയാണ്.
നാലു പെൺകുട്ടികൾ ചേർന്ന് മറ്റൊരു പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതും ദൃക്സാക്ഷികൾ ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടിയുടെ മൊബൈലും ഇവർ പിടിച്ചു വാങ്ങി റോഡിലെറിഞ്ഞു. മേഘ മാളവ്യ, ടീന സോണി, പൂനം, അഹിർവാർ എന്നീ പെൺകുട്ടികൾ ഒരു കാരണവുമില്ലാതെ തന്നെ മർദ്ദിച്ചതായി ആക്രമണത്തിനിരയായ പെൺകുട്ടി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇൻഡോറിലെ ധേനു മാർക്കറ്റിലുള്ള ഒരു കടയിൽ സെയിൽസ്ഗേളായി ജോലി ചെയ്യുകയാണ് ആക്രമണത്തിനിരയായ പെൺകുട്ടി. ഓടുന്ന ബസിനുള്ളില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികൾ പരസ്യമായി മദ്യപിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് ബസിൽ മദ്യപിച്ച് ആഘോഷം നടത്തിയത്. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.