13 November, 2022 04:44:10 PM
മലദ്വാരത്തിൽ കംപ്രസ്ഡ് എയർ പൈപ്പ് കയറ്റി സഹപ്രവർത്തകൻ; തൊഴിലാളി മരിച്ചു
കാൺപൂർ: സഹപ്രവർത്തന്റെ പ്രാങ്കിൽ(തമാശക്കളി) ജീവൻ നഷ്ടപ്പെട്ട് ഫാക്ടറി തൊഴിലാളി. മലദ്വാരത്തിൽ കംപ്രസ്ഡ് എയർ പൈപ്പ് ഘടിപ്പിക്കപ്പെട്ട കാൺപൂർ സ്വദേശി ദയാശങ്കർ ദുബേ(47) ആണ് ശരീരത്തിനുള്ളിലെ മർദവ്യതിയാനം മൂലം മരണപ്പെട്ടത്. വെള്ളിയാഴ്ച ദേഹാത് ജില്ലയിലെ രാനിയ മേഖലയിലാണ് അപകടം സംഭവിച്ചത്. ഫാക്ടറിയിലെ ക്ലീനിംഗ് യന്ത്രത്തിന്റെ പൈപ്പ് ദുബേയുടെ ശരീരത്തിൽ ഘടിപ്പിച്ച് സഹപ്രവർത്തകൻ നടത്തിയ തമാശക്കളിയാണ് മരണത്തിന് കാരണം.
കംപ്രസ്ഡ് എയർ ശരീരത്തിൽ പ്രവേശിച്ച ഉടനടി ബോധരഹിതനായ ദുബേയെ കാകഡിയോ മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബേയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.