04 November, 2022 07:42:15 PM


ശിവസേനാ നേതാവ് സുധീര്‍ സൂരി അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചിനിടെ വെടിയേറ്റു മരിച്ചു



അമൃത്സര്‍: ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

അമൃത്സറിലെ ഗോപാല്‍ മന്ദിറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കുമ്പോഴാണ് സുധീര്‍ സൂരിക്ക് നേരെ വെടിവപ്പ് ഉണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്റയും പതിനെട്ടു അംഗ രക്ഷകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്.

അഞ്ച് തവണയോളം അക്രമി സുധീര്‍ സൂരിക്ക് നേരെ വെടിയുതിര്‍ത്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ നാലംഗ സംഘം ഒരു വാഹനത്തില്‍ രക്ഷപ്പെട്ടുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K