29 October, 2022 05:36:02 AM
15 വയസിനു മേലുള്ള മുസ്ലിം പെൺകുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം കഴിക്കാം
ന്യൂഡൽഹി: പതിനഞ്ചു വയസിനു മേലുള്ള മുസ്ലിം പെൺകുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം കഴിക്കാമെന്നു പഞ്ചാബ് - ഹരിയാന ഹൈകോടതി. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ 12-ാം വകുപ്പിന്റെ ലംഘനമല്ല ഇതെന്നും വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി.
26കാരനായ ജാവേദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 16കാരിയായ തന്റെ ഭാര്യയെ അവളുടെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാവേദ് കോടതിയെ സമീപിച്ചത്. മുഹമ്മദന്‍ നിയമപ്രകാരം ഇവരുടെ വിവാഹം സാധുവാണെന്ന് കോടതി അറിയിച്ചു. പരാതിക്കാരനു മാത്രമേ പെണ്‍കുട്ടിയെ കൂടെക്കൂട്ടാനുള്ള അവകാശമുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
2014ലെ യൂനുസ് ഖാന്‍-ഹരിയാന സര്‍ക്കാര്‍ കേസിലെ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജാവേദ് കോടതിയെ സമീപിച്ചത്. താനും ഭാര്യയും മുസ്‌ലിംകളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും വിവാഹം കഴിച്ചതെന്നും പരാതിയില്‍ പറയുന്നു. ജസ്റ്റിസ് വികാസ് ബാലിന്റെ ഏകാംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.