27 October, 2022 01:26:43 PM
യുപിയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അമിതവേഗതയിലെത്തിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നാല് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഹാൻഡിയ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടവേര കാറിൽ വിന്ധ്യാചൽ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.