27 October, 2022 10:33:29 AM
കോയമ്പത്തൂര്‍ കാര്‍ബോംബ് സ്‌ഫോടനം; കൊല്ലപ്പെട്ട ജമേഷ് മുബീന്‍റെ ബന്ധു അറസ്റ്റില്‍
ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ബോംബ് സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സല്‍ ഖാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിനു സമീപം ഞായറാഴ്ചയാണ് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
കേസില്‍ ഐഎസ് ബന്ധമുള്ള അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി കാറില്‍ സഞ്ചരിച്ച ഉക്കടം സ്വദേശി ജമീഷ മുബീന്‍ ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ രാജ്യാന്തര ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറാൻ ശുപാർശ നൽകിയിരുന്നു.