23 October, 2022 12:46:07 PM
സോണിയ അധ്യക്ഷയായ സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.
രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർ അംഗങ്ങളാണ്. ഗാന്ധി കുടുംബം നടത്തുന്ന എൻജിഒകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2020 ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.