23 October, 2022 08:22:51 AM
സാമ്പത്തിക തട്ടിപ്പ്; നടി ജാക്വലിൻ ഫെർണാണ്ടസ് രാജ്യം വിടാൻ ശ്രമിച്ചതായി അന്വേഷണ സംഘം
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു കേസ് അന്വേഷണത്തിനിടയിൽ കേസിലെ പ്രതിയായ നടി ജാക്വലിൻ ഫെർണാണ്ടസ് ഇന്ത്യ വിടാൻ ശ്രമിച്ചതായി അന്വേഷണ സംഘം. ജാക്വലിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. മൊബൈൽ ഫോണിലെ വിവരങ്ങൾ ജാക്വലിൻ നീക്കം ചെയ്ത് തെളിവുകൾ നശിപ്പിച്ചതായും ഇഡി കോടതിയിൽ ആരോപിച്ചു.
ജാക്വലിൻ അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണത്തിനിടയിൽ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും ലുക്കൗട്ട് സർക്കുലറിൽ പേരുണ്ടായിരുന്നതിനാൽ അതിനു സാധിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അതേസമയം, കേസ് പരിഗണിക്കുന്നത് നവംബർ 10ലേക്കു മാറ്റി.