22 October, 2022 10:50:32 AM
മധ്യപ്രദേശില്‍ ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി 15 പേർ മരിച്ചു: 40 പേർക്ക് പരിക്ക്
ഭോപാൽ: മധ്യപ്രദേശിലെ രേവയിൽ ബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു. പരിക്കേറ്റ 40 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി സുഹാഗി താഴ്വരയ്ക്ക് സമീപത്താണ് അപകടം സംഭവിച്ചത്. ഹൈദരാബാദിൽ നിന്നും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ മറ്റൊരു വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം നഷ്ടമായി ട്രക്കിലേക്ക് പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.