18 October, 2022 04:29:57 PM
രണ്ടാമൂഴം: ഡി രാജ വീണ്ടും സി പി ഐ ജനറൽ സെക്രട്ടറി
വിജയവാഡ: ഡി രാജ വീണ്ടും സി പി ഐ ജനറൽ സെക്രട്ടറി. വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസ്സിലാണ് രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഡി രാജ സി പി ഐ ജനറൽ സെക്രട്ടറിയാവുന്നത്. 2019 ൽ സുധാകർ റെഡ്ഡി അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഡി രാജ ആദ്യമായി ജനറൽ സെക്രട്ടറിയാവുന്നത്.