10 October, 2022 07:52:39 AM
ഫുട്ബോൾ മത്സരത്തിനിടെ മിന്നലേറ്റ് രണ്ടു പേർ മരിച്ചു; 21 പേർക്കു പൊള്ളലേറ്റു
ഭുവനേശ്വർ: ഒഡീഷയിൽ പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ മിന്നലേറ്റ് രണ്ടു പേർ മരിച്ചു. ഇതിലൊരാൾ ഫുട്ബോൾ കളിക്കാരനാണ്. 21 പേർക്കു പൊള്ളലേറ്റു. സുന്ദർഗഡ് ജില്ലയിലെ ബാനീലതയിലായിരുന്നു അപകടം. പരിക്കേറ്റവരിലേറെയും കാണികളാണ്. ഇടിമിന്നലുണ്ടായ സമയത്ത് മഴയില്ലായിരുന്നു.