30 September, 2022 06:05:15 AM
അഴിമതി: കോൺഗ്രസ് എംഎൽഎയ്ക്കും മുൻ ഐഎഎസ് ഓഫീസർക്കും മൂന്നു വർഷം തടവ്
കട്ടക്ക്: അഴിമതിക്കേസിൽ ഒഡീഷയിലെ കോൺഗ്രസ് എംഎൽഎയ്ക്കും മുൻ ഐഎഎസ് ഓഫീസർക്കും മൂന്നു വർഷം തടവ്. കട്ടക്ക് സിറ്റി എംഎൽഎ മുഹമ്മദ് മുഖിം, മുൻ ഐഎഎസ് ഓഫീസർ വിനോദ്കുമാർ എന്നിവരെയാണു ഭുവനേശ്വറിലെ പ്രത്യേക വിജിലൻസ് കോടതി ശിക്ഷിച്ചത്. 50,000 രൂപ വീതം പിഴയും ഒടുക്കണം.
ഗവൺമെന്റ് ഫണ്ട് സ്വകാര്യ കന്പനിയിലേക്കു വക മാറ്റിയെന്നാണു കേസ്. 1989 ബാച്ച് ഐഎഎസ് ഓഫീസറായ വിനോദ്കുമാറിനെതിരേ 27 അഴിമതിക്കേസുകളുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ഇയാളെ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനാണു താൻ വോട്ട് ചെയ്തതെന്ന് മുഖിം വെളിപ്പെടുത്തിയിരുന്നു.