15 September, 2022 06:25:32 AM
കൊലക്കേസ്: മുൻ യുപി എംഎൽഎ നരെയ്ൻ പട്ടേലിനും മറ്റു മൂന്നു പേർക്കും ജീവപര്യന്തം
അസംഗഡ്: 24 വർഷം മുമ്പുള്ള കൊലക്കേസിൽ യുപിയിലെ മുൻ സമാജ്വാദി പാർട്ടി എംഎൽഎ നരെയ്ൻ പട്ടേലിനും മറ്റു മൂന്നു പേർക്കും ജീവപര്യന്തം തടവ്. പ്രതികൾ 20,000 രൂപ വീതം പി ഴയും ഒടുക്കണമെന്നും അസംഗഡിലെ പ്രത്യേക കോടതി വിധിച്ചു. 1998 ഒക്ടോബർ 22ന് സന്ത്രാജ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട കേസിലാണ് മുൻ എംഎൽ എയെ ശിക്ഷിച്ചത്. മരിച്ചയാളുടെ സഹോദരൻ രാം നയൻ സിംഗിന്റെ പരാതിയിലാണ് പോലീസ് എ ഫ്ഐആർ രജിസ്റ്റർ ചെയ്തത്.