09 September, 2022 12:56:29 PM


തമിഴ്നാട്ടിൽ വാഹനാപകടം: തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ മരിച്ചു



കോയമ്പത്തൂർ: തമിഴ്നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മരിച്ചത് തിരുവനന്തപുരം കിള്ളിപ്പാലം സ്വദേശി അഭിലാഷിന്‍റെ കുടുംബത്തിലെ നാലുപേർ. അഭിലാഷിന്‍റെ മകൻ ഒരു വയസ്സുള്ള ആരവിന്‍റെ മുടി മുറിക്കൽ നേർച്ചയ്ക്കാണ് കുടുംബം പളനിയിൽ എത്തിയത്. ആരവിനു പുറമേ അഭിലാഷിന്‍റെ അച്ഛൻ അശോകൻ, അമ്മ ശൈലജ, ഭാര്യ സംഗീതയുടെ അമ്മ ജയാ മനോഹരൻ എന്നിവരും മരിച്ചു. 

ഇന്ന് പുലർച്ചെ ആയിരുന്നു തൂത്തുക്കുടിക്ക് സമീപത്തുവെച്ച് അപകടം ഉണ്ടായത്. പളനിയിൽ പോയ തിരുവനന്തപുരം ചാല സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K