28 August, 2022 04:43:33 PM
ഗുലാം നബി ആസാദ് ഇപ്പോഴാണ് 'ആസാദ്' ആയത്; രാഹുലിനെ കുത്തി സ്മൃതി ഇറാനി
ലക്നൗ: ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുലാം നബി ആസാദ് ഇപ്പോൾ സ്വതന്ത്രനായെന്നും എന്നാൽ അമേത്തിക്ക് നേരത്തെ സ്വാതന്ത്ര്യം കിട്ടിയെന്നും സ്മൃതി മാധ്യമങ്ങളോട് പറഞ്ഞു.
"കോൺഗ്രസ് നേതൃത്വം തന്നെ ഗാന്ധി കുടുംബത്തെ വിമർശിക്കുകയാണ് ഇപ്പോൾ. ഇതിൽ കൂടുതലൊന്നും പറയാനില്ല. ഗുലാം നബി ആസാദ് സാഹിബ് ഇപ്പോൾ 'ആസാദ്' (സ്വതന്ത്രൻ) ആയിത്തീർന്നു. എന്നാൽ അമേത്തിക്ക് നേരത്തെ തന്നെ സ്വാതന്ത്ര്യം കിട്ടി"- സ്മൃതി പറഞ്ഞു.