28 August, 2022 08:54:01 AM
റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
മഥുര: റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഥുര റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഇയാൾ കുട്ടിയുമായി കടന്നുകളഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ട്.
കുട്ടിക്കായി വിവിധ ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒപ്പം കുട്ടിയെ തട്ടിക്കൊണ്ടുപോയയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവർ പൊലീസിനെ വിവരമറിയിക്കാനും മഥുര പൊലീസ് അറിയിച്ചു. പ്രതിക്കായി ഉത്തർ പ്രദേശിലെ ഹത്രാസിലും അലിഗറിലും തെരച്ചിൽ ഊർജിതമാക്കി.