27 August, 2022 01:32:13 AM
യുക്രെയ്നിലെ തുടർപഠനം: വിദ്യാർഥികളുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ കഴിയാതെ തിരികെയെത്തിയ വിദ്യാർഥികൾ സുപ്രീം കോടതിയിൽ. തുടർപഠനത്തിന് കേന്ദ്രസർക്കാർ ഇടപെടലിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതിയുടെ നിർദേശം.
റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ പഠന സൗകര്യമൊരുക്കാൻ സന്നദ്ധമാണെന്ന് യുക്രെയ്ൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാർഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.