25 August, 2022 02:42:14 PM


ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭാ അം​ഗ​ത്വം റ​ദ്ദാ​ക്കാം - ​തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍



റാ​ഞ്ചി: ഖ​നി അ​ഴി​മ​തി കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നു വ​ന്‍ തി​രി​ച്ച​ടി. ഹേ​മ​ന്ത് സോ​റ​ന്‍റെ നി​യ​മ​സ​ഭാ അം​ഗ​ത്വം റ​ദ്ദാ​ക്കാ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി. സോ​റ​ന്‍റെ നി​യ​മ​സ​ഭ​യി​ലെ പ്രാ​ഥ​മി​ക അം​ഗ​ത്വം റ​ദ്ദാ​ക്കാ​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹം ഉ​ട​ന്‍ രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​വ​രം. സ്വ​ന്തം പേ​രി​ലു​ള്ള ഖ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം. ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K