16 August, 2022 01:00:07 PM


കാശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; നിരവധി പേർക്ക് പരിക്ക്



ശ്രീനഗർ: കാശ്മീരിൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം. നിരവധി പേർക്ക് പരിക്ക്. ബസില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) 37 പേരും രണ്ടു ജമ്മു-കശ്മീര്‍ പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. അമര്‍നാഥ് ഡ്യൂട്ടി കഴിഞ്ഞുവരുന്ന ജവാന്മാരാണ് അപകടത്തില്‍പെട്ടത്. ചന്ദന്‍വാരിയില്‍നിന്ന് പഹല്‍ഗാമിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K