09 August, 2022 02:30:25 PM
ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കുന്നു

പട്ന: ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കുന്നു. ഗവർണർ ഫാഗു ചൗഹാന് രാജിക്കത്തു നൽകുമെന്നാണ് വിവരം. ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം നിതീഷ് വൈകിട്ട് നാലിന് ഗവർണറെ കാണും. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതായി നിതീഷ് കുമാർ ജെഡിയു എംഎൽഎമാരെ അറിയിച്ചു. ജെഡിയു ആർജെഡി - കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചേക്കും. 16 എംഎൽഎമാരുള്ള ഇടതുപാർട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.