08 August, 2022 01:56:10 PM


പ്രതിപക്ഷ പ്രതിഷേധത്തിനിടെ വൈദ്യുതി ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു



ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദമായ വൈദ്യുതി ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ജനദ്രോഹ ബില്ലാണെന്നും മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബില്‍ നോക്കുകുത്തിയാക്കുമെന്ന് കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളോട് ചര്‍ച്ച നടത്തിയെന്നും സാധാരണക്കാര്‍ക്കായാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഊര്‍ജ്ജമന്ത്രി ആര്‍ കെ സിംഗ് ന്യായീകരിച്ചു. വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന ബില്ലിനെതിരെ കര‍ഷക സംഘടനകളും വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K