06 August, 2022 08:14:41 PM


ജഗ്ദീപ് ധൻകര്‍ ഇന്ത്യയുടെ 14-ാം ഉപരാഷ്ട്രപതി; 528 വോട്ടുകളുടെ വിജയം



ന്യൂഡൽഹി: ഇന്ത്യയുടെ 14-ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ തെര‍ഞ്ഞെടുത്തു. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്. പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതലാണ് വോട്ടെടുപ്പ് നടന്നത്. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും. ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​ണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്തത്. 

രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. 1979 നവംബറിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ജനതാദൾ സ്ഥാനാര്‍ഥിയായി 1989ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തി. 1990ൽ കേന്ദ്രമന്ത്രിയായി. 1993ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽനിന്നു നിയമസഭയിലെത്തി. 2003ൽ ബിജെപിയിൽ ചേർന്നു. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിച്ചിരുന്നു. ഭാര്യ: സുദേഷ ധൻകർ. ഒരു മകളുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K