31 July, 2022 10:09:43 AM
അംബാനിയുടെ കുടുംബത്തിനു സുരക്ഷ നൽകുന്നത് തുടരാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: അംബാനി കുടുംബത്തിനു സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാരിനു തുടരാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അംബാനി കുടുംബത്തിനു കേന്ദ്ര സർക്കാർ സുരക്ഷ നൽകുന്നതിനെതിരെ ത്രിപുര ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയും ഇടക്കാല ഉത്തരവുകളും തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷാ സംവിധാനത്തിനുള്ള ചെലവ് നിലവിലുള്ളതുപോലെ അംബാനി കുടുംബം തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.