26 July, 2022 06:22:54 AM
ഗുജറാത്തിൽ മദ്യദുരന്തം: 13 പേർ മരിച്ചു; എടിഎസ് ഉൾപ്പെടെ അന്വേഷണം ആരംഭിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ മദ്യദുരന്തത്തിൽ 13 പേർ മരിച്ചു. ബോട്ടാഡ് ജില്ലയിലും അഹമ്മദാബാദ് ജില്ലയുടെ സമീപ പ്രദേശങ്ങളിലുമാണ് സംഭവമുണ്ടായത്. നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബോട്ടാഡിൽ അഞ്ചു പേരും അഹമ്മദാബാദിൽ എട്ടു പേരുമാണ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.