20 July, 2022 08:04:47 AM
പ്രവേശനം നിഷേധിച്ചു; ആശുപത്രിക്ക് പുറത്ത് യുവതി കുഞ്ഞിന് ജന്മം നൽകി
ന്യൂഡൽഹി: പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രി മന്ദിരത്തിന് പുറത്ത് കുഞ്ഞിന് ജന്മം നല്‍കിയതായി ആരോപണം. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് ഏറെ വിവാദമുയര്‍ത്തിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ ജോലി ചെയ്യുന്നതില്‍ നിന്നും തടയുകയും ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ഇത്. സംഭവത്തിൽ സഫ്ദർജംഗ് ആശുപത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും അത്യാഹിത വിഭാഗത്തിന് പുറത്ത് രാത്രി കഴിച്ചുകൂട്ടിയെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.