17 July, 2022 06:41:36 AM
കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്
ഭൂവനേശ്വർ: ഒഡിഷയിലെ നുവാപാഡയിൽ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരടിയെയും ചത്ത നിലയിൽ കണ്ടെത്തി. നകുൽ മാജി, രത്തൻ മാജി, റാബി റാണ എന്നിവരാണ് മരിച്ചത്. സമർസിങ് ഗ്രാമത്തിൽ നിന്നുള്ള അഞ്ച് പേർ വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴാണ് കരടിയുടെ ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. വനം, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ചേർന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി.