15 July, 2022 02:38:54 PM
ടീ ഷര്‍ട്ടിനെ ചൊല്ലി തര്‍ക്കം; മെട്രോയിൽ കൂട്ടുകാരന്‍റെ കരണത്തടിച്ച് പെൺകുട്ടി
ന്യൂഡല്‍ഹി: ഒരു ടീഷര്‍ട്ടിന്‍റെ വിലയെചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ആണ്‍കുട്ടിയുടെ 'കരണത്ത് പൊട്ടിച്ച്' പെണ്‍കുട്ടി. കഴിഞ്ഞ ദിവസം ഡൽഹി മെട്രോയില്‍ നടന്ന സംഭവം എല്ലാ യാത്രക്കാരെയും അമ്പരപ്പിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുമായി. വളരെ നിസ്സാരമായ കാര്യമാണ് വലിയ വഴക്കില്‍ അവസാനിച്ചത്. താന്‍ സാറയില്‍നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷര്‍ട്ട് വാങ്ങി എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിനെ ആണ്‍കുട്ടി കളിയാക്കിയതാണ് വഴക്കിന്‍റെ തുടക്കം.
150 രൂപയില്‍ കൂടുതല്‍ എന്തായാലും ഈ ടീ ഷര്‍ട്ടിന് വില വരില്ല എന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം. ഇത് പെണ്‍കുട്ടിയെ ചൊടിപ്പിച്ചു. അവള്‍ അവനെ ചീത്തവിളിയ്ക്കുകയും തല്ലുകയും ഒക്കെ ചെയ്യുന്നതാണ് പിന്നീട് അങ്ങോട്ട് കാണാന്‍ കഴിഞ്ഞത്. ആണ്‍കുട്ടി പലപ്പോഴും അവളെ തടയാന്‍ ശ്രമിക്കുകയും ഇതൊരു പൊതു സ്ഥലമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവള്‍ അതൊന്നും കാര്യമാക്കിയില്ല. അവസാനം ആണ്‍കുട്ടി അവളെ തിരിച്ചു തല്ലുകയും ചെയ്തു. 'പൊതു സ്ഥലത്ത് ശല്യമുണ്ടാക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ല എന്നാണ് ഇന്ന് പലരുടെയും വിചാരം' എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഈ വീഡിയോക്ക് കമന്‍റ് ചെയ്തു.