12 July, 2022 11:01:10 PM
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. താനിപ്പോള്‍ ഐസൊലേഷനിലാണ്. എല്ലാവരും മാസ്‌ക് ധരിച്ച് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.