08 July, 2022 08:46:56 PM


അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം: 8 തീർഥാടകർ മരിച്ചു; ഒട്ടേറെ പേരെ കാണാതായി



ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. വൈകിട്ട് അഞ്ചരയോടെ ഉണ്ടായ ദുരന്തത്തില്‍ എട്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകൾ.

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ത്ഥടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ തീര്‍ത്ഥാടകരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K