30 June, 2022 12:25:35 PM
വൈദ്യുതികമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ചു; അഞ്ചു മരണം
അമരാവതി: വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വാഹനത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.