21 June, 2022 06:32:00 PM
ഇഡി ഓഫീസിലേക്ക് മാര്‍ച്ച്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉള്‍പ്പെടെ കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അഞ്ചാം ദിനം നടക്കുന്നതിനിടെയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ നേതാക്കൾക്ക് പരിക്ക്. സംഘർഷത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിക്കേറ്റു. രാജ്മോഹൻ ഉണ്ണിത്താന് കാലിനാണ് പരിക്കേറ്റത്.
ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പോലീസിന്റെ മർദ്ദനമേറ്റു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വലിച്ചിഴച്ചു. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് മറിച്ചിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. വനിതാ പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.