21 June, 2022 07:06:20 AM
തലയ്ക്കു 30 ലക്ഷം വിലയിട്ട മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ തലയ്ക്കു 30 ലക്ഷം വിലയിട്ട മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബാലാഘട്ട് ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് ഡിവിഷണൽ കമ്മിറ്റി അംഗം നാഗേഷും ഒരു വനിതയും ഉൾപ്പെടുന്നു. നാഗേഷിന്റെ തലയ്ക്കു 15 ലക്ഷം രൂപയാണു വിലയിട്ടിരുന്നത്. എകെ 47 റൈഫിളും ഒരു 303 റൈഫിളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.