19 June, 2022 04:45:17 PM
പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു: അടിയന്തരമായി നിലത്തിറക്കി; ഒഴിവായത് വൻദുരന്തം
ന്യൂഡൽഹി: പറക്കുന്നതിനിടെ പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു. പാറ്റ്ന-ഡൽഹി സ്പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാറ്റ്നയിൽനിന്ന് പറന്നുയർന്ന ഉടനെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടത് ഭാഗത്തുള്ള എൻജിനാണ് തീപിടിച്ചത്. ഉടൻതന്നെ എൻജിൻ ഓഫ് ചെയ്ത പൈലറ്റ് പാറ്റ്ന വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.