12 June, 2022 11:18:01 AM
പ്രമുഖ ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ല വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ
ഹൈദരാബാദ്: പ്രമുഖ ഫാഷൻ ഡിസൈനറായ പ്രത്യുഷ ഗരിമെല്ലയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വീട്ടിൽ കുളിമുറിയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി ബഞ്ചാര ഹിൽസ് പോലീസ് അറിയിച്ചു.
ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കാർബൺ മോണോക്സൈഡ് സിലിണ്ടർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബഞ്ചാര ഹിൽസിൽ 'പ്രത്യുഷ ഗരിമെല്ല' എന്ന പേരിൽ ഫാഷൻ സ്റ്റുഡിയോ നടത്തുകയായിരുന്നു. യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പ്രത്യുഷ ഫാഷൻ ഡിസൈൻ രംഗത്തേക്ക് കടന്നത്. നിരവധി ബോളിവുഡ്, ടോളിവുഡ് താരങ്ങളുടെ ഫാഷൻ ഡിസൈനറായിരുന്നു.