10 June, 2022 10:18:09 AM
കാൺപൂർ സംഘർഷം: സന്ദർശനത്തിനെത്തിയ ഇ.ടി. മുഹമ്മദ് ബഷീറിനെ പോലീസ് തടഞ്ഞു
ലക്നോ: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എംപിയെ യുപി പോലീസ് തടഞ്ഞു. കാൺപൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് എംപിയെ പോലീസ് തടഞ്ഞത്. തുടർന്ന് പോലീസ് വാഹനത്തിൽ 35 കിലോ മീറ്റർ അകലെ എത്തിക്കുകയായിരുന്നു.
കാൺപൂരിലേക്ക് അയക്കാനാവില്ലെന്നും ഡൽഹിയിലേക്ക് തന്നെ തിരിച്ചു പോകണമെന്നാണ് മുകളിൽ നിന്നുള്ള ഉത്തരവെന്നും യുപി പോലീസ് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് രാത്രി 12വരെ റോഡിൽ കുത്തിയിരുന്ന് അദ്ദേഹം പ്രതിഷേധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മടങ്ങിയതെന്നും ഇത് സംബന്ധിച്ച് ലോക്സഭ സ്പീക്കർക്ക് പരാതി നൽകുമെന്നും ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു.