05 June, 2022 04:49:40 PM


പുഴയിൽ തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങി മരിച്ചു

 
കടലൂർ: തമിഴ്നാട്ടിലെ കടലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. മോനിഷ (16), പ്രിയദർശിനി (15), സഹോദരി ദിവ്യ ദർശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16), എം. കുമുദ (18) എന്നിവരാണ് മരിച്ചത്. നാട്ടുകാരും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K