03 June, 2022 02:29:52 PM
കാലാബുരാഗിയില്‍ ബസിനു തീപിടിച്ച് ഏഴുപേര്‍ മരിച്ചു; 22 യാത്രക്കാര്‍ക്ക് പരിക്ക്
ബംഗളൂരൂ: കര്‍ണാടകയിലെ കാലാബുരാഗിയില്‍ ബസിനു തീപിടിച്ച് ഏഴുപേര്‍ മരിച്ചു. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 22 യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കാലാബുരാഗിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റേ വാഹനത്തിന്‍റെ ഡ്രൈവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.