03 June, 2022 01:56:52 PM
ഉത്തരാഖണ്ഡിലെ ചംബാവത്ത് ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ജയം
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചംബാവത്ത് ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ജയം. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 90 ശതമാനവും നേടിയാണ് ധാമി ആധികാരിക ജയം നേടിയത്. റെക്കോഡ് ജയവും വോട്ടുമായാണ് പുഷ്‌ക്കർ സിംഗ് ധാമിയുടെ വിജയം.
58258 വോട്ടുകൾ നേടിയ പുഷ്‌ക്കർ സിംഗ് ധാമിക്ക് മണ്ഡലത്തിലെ 92.94 ശതമാനം വോട്ടുകളും ലഭിച്ചു. 62,683 വോട്ടർമാരാണ് ചമ്പാവത് മണ്ഡലത്തിൽ ആകെ വോട്ട് ചെയ്തത്. എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ നിർമ്മല ഗാഹ്‌ടോരിക്ക് ലഭിച്ചത് 3233 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥിയും സമാജ് വാദി പാർട്ടി പിന്തുണയോടെ മത്സരിച്ച മനോജ് കുമാർ ഭട്ടിന് 413 വോട്ടുകളും
സ്വതന്ത്രനായ ഹിമാൻഷൂ ഗാർകോട്ടിക്ക് 402 വോട്ടും നോട്ടയ്‌ക്ക് 377 വോട്ടുകളുമാണ് ലഭിച്ചത്. രണ്ടാം വട്ടവും
ഉത്തരാഖണ്ഡിൽ ഭരണം പിടിച്ച ബിജെപിയുടെ ഇടക്കാല മുഖ്യമന്ത്രി യായിട്ടാണ് പുഷ്‌ക്കർ സിംഗ് ധാമി ആദ്യ ഘട്ട ഭരണത്തിൽ രംഗത്തെത്തിയത്.