02 June, 2022 09:51:29 AM
കാഷ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തില്‍ സ്ഫോടനം. മൂന്ന് പേര്‍ക്ക് പരിക്ക്. ഷോപ്പിയാന്‍ ജില്ലയിലാണ് സംഭവം. വാടകയ്ക്ക് എടുത്ത വാഹനത്തിലായിരുന്നു സൈനികര്‍ സഞ്ചരിച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.