31 May, 2022 11:54:24 AM
ആംബുലൻസ് നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിച്ചു കയറി ഏഴ് പേർ മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. ബറേലി ജില്ലയില്‍ ഡല്‍ഹി-ലക്നോ ദേശീയപാതയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും പിലിഭിത്തിലേക്ക് വന്ന സംഘം സഞ്ചരിച്ച ആംബുലന്‍സ് ആണ് ട്രക്കില്‍ ഇടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് റോഡിലുണ്ടായിരുന്ന ഡിവൈഡറില്‍ ഇടിച്ചതിന് ശേഷമാണ് ട്രക്കില്‍ ഇടിച്ചുകയറിയത്. മരിച്ചവരില്‍ ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.