26 May, 2022 04:11:10 PM


സൗജന്യമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്.ഐ.വി പോസിറ്റീവ്; ഒരു കുട്ടി മരിച്ചു



നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതി. ഇവരില്‍ ഒരു കുട്ടി മരിച്ചു. കുട്ടികള്‍ തലസീമിയ ബാധിതരായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഗുരുതമായ വീഴ്ചയാണ് നാഗ്പൂരിലെ ബ്ലെഡ് ബാങ്കിലുണ്ടായത്.

തലസീമിയ ബാധിതര്‍ക്ക് സൗജന്യമായി രക്തം നല്‍കുന്ന പദ്ധതി ദീര്‍ഘകാലമായി മഹാരാഷ്ട്രയിലുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ രക്തം സ്വീകരിച്ച നാല് കുട്ടികളാണ് എച്ച്.ഐ.വി ബാധിതരായത്. നാല് കുട്ടികളും ഒരേ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചവരാണ്. മൂന്ന് വയസുള്ള കുട്ടിയുടെ കുടുംബമാണ് ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതേ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K