21 May, 2022 12:44:47 PM
യമുനോത്രി ഹൈവേയുടെ സുരക്ഷാ ഭിത്തി തകർന്നു; ആയിരങ്ങൾ കുടുങ്ങി കിടക്കുന്നു
ഡെറാഡൂൺ: ഉത്തരാഗണ്ഡിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേയുടെ സുരക്ഷാ ഭിത്തി തകർന്നതിനെ തുടർന്ന് 10,000 പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഹൈവെയുടെ വിവിധ ഭാഗങ്ങളിലായാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്.
റോഡുകളിൽ ഗതാഗതം തടസപ്പെട്ടനിലയിലാണ്. റോഡ് ഗതാഗത യോഗ്യമാക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും എടുക്കും എന്നാണ് അധികൃതർ പറയുന്നത്. ചെറിയ വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അതേസമയം വലിയ വാഹനങ്ങളിൽ ദൂരെ നിന്നെത്തിയ പലർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.