20 May, 2022 04:56:43 PM


ആദ്യഭാര്യയിലുള്ള മകനെ വിവാഹം ചെയ്ത് രണ്ടാം ഭാര്യ; പരാതിയുമായി ഭര്‍ത്താവ്



ഡെറാഡൂണ്‍: തന്‍റെ ആദ്യഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തതായി ഭര്‍ത്താവിന്‍റെ പരാതി. ഉത്തരാഖണ്ഡിലെ ബാസ്പുര്‍ ജില്ലയിലാണ് വിചിത്ര സംഭവം. ഇന്ദ്രറാം എന്നയാളാണ് രണ്ടാം ഭാര്യയ്‌ക്കെതിരെ പരാതിയുമായി എത്തിയത്. രണ്ടാം ഭാര്യയെ വിവാഹം കഴിച്ചിട്ട് 11 വര്‍ഷങ്ങളായി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

ഇന്ദ്രറാമിന് ആദ്യഭാര്യയില്‍ രണ്ടു ആണ്‍മക്കളുണ്ട്. ഇവരിലൊരാള്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ രണ്ടാം ഭാര്യ ബബ്‌ളി തിരികെയെത്തിയില്ല. 20,000 രൂപയുമാണ് പോയതെന്ന് ഇന്ദ്രറാമിന്‍റെ പരായില്‍ പറയുന്നു.

ബബ്‌ളിയെ അന്വേഷിച്ചിറങ്ങിയ ഇന്ദ്രാറാം തന്‍റെ ആദ്യ ഭാര്യയിലെ മകനുമായി ഇവരുടെ വിവാഹം കഴിഞ്ഞെന്നും ഒരുമിച്ച് ജീവിക്കുന്നുവെന്നുമാണ് അറിഞ്ഞത്. തന്നോടൊപ്പം തിരികെ വരാന്‍ ബബ്‌ളി വിസമ്മതിച്ചതോടെ തര്‍ക്കമുണ്ടായി. ഇന്ദ്രറാമിന് പരിക്കുകളും പറ്റി. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K